Turmeric: മഞ്ഞള്‍ എല്ലാവര്‍ക്കും നല്ലതാണോ? ഇവ അറിയൂ

വീടുകളില്‍ പതിവായി ഉപയോഗിക്കുന്ന സ്‌പൈസുകളില്‍ മിക്കതിനും പല ഔഷധഗുണങ്ങളുമുണ്ട്. ഇവയെല്ലാം തന്നെ പരമ്പരാഗതമായി നാം പറഞ്ഞുകേട്ടിട്ടുള്ളതും വായിച്ചറിഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ എല്ലാ സ്‌പൈസുകളും എല്ലാവര്‍ക്കും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നില്ല. ഇതിനൊരുദാഹരണമാണ് മഞ്ഞള്‍(Turmeric).

ധാരാളം ആരോഗ്യഗുണങ്ങള്‍ മഞ്ഞളിനുള്ളതായി നിങ്ങള്‍ക്ക് അറിയാമായിരിക്കും. രാവിലെ ഉണര്‍ന്നയുടന്‍ ഇളം ചൂടുവെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍ കലര്‍ത്തി കഴിക്കുന്നവരുണ്ട്, അതുപോലെ ഹല്‍ദി തയ്യാറാക്കി കഴിക്കുന്നവരുണ്ട്. കറികളിലും മറ്റ് വിഭവങ്ങളിലുമെല്ലാം ഔഷധഗുണങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെ നാം മഞ്ഞള്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ പരമിതമായ അളവില്‍ മാത്രമേ ഇതുപയോഗിക്കാവൂ എന്ന് ആദ്യം മനസിലാക്കുക.

പ്രധാനമായും ഇമ്മ്യൂണിറ്റി അഥവാ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനാണ് മഞ്ഞള്‍ സഹായിക്കുന്നത്. അതുപോലെ പനി, ചുമ, ജലദോഷം പോലുള്ള സീസണല്‍ പ്രശ്‌നങ്ങളെ അകറ്റുന്നതിനും ഇത് സഹായകമാണ്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും, സ്‌കിന്‍ ഭംഗിയാക്കുന്നതിനും, ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, അള്‍സറേറ്റിവ് കൊളൈറ്റിസ് പോലുള്ള രോഗങ്ങളില്‍ ആശ്വാസം ലഭിക്കുന്നതിനും വണ്ണം കുറയ്ക്കുന്നതിനുമെല്ലാം മഞ്ഞള്‍ ഉയോഗിക്കുന്നവരുണ്ട്.

എന്നാല്‍ ചിലയാളുകള്‍ മഞ്ഞള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം. ഏത് സാഹചര്യത്തിലാണ് മഞ്ഞള്‍ ഇത്തരത്തില്‍ ഒഴിവാക്കേണ്ടത് എന്നുകൂടി പറയാം. പിത്താശയസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ മഞ്ഞള്‍ ഒഴിവാക്കുക. കാരണം, ഇത് പിത്തം ഉത്പാദിപ്പിക്കുന്നത് വര്‍ധിപ്പിക്കാം. ഇത് ആകെ ആരോഗ്യത്തെ തന്നെ ബാധിക്കാം.

പ്രമേഹരോഗത്തിന് മരുന്ന് കഴിക്കുന്നവരും മഞ്ഞള്‍ കറികള്‍ക്ക് പുറമെ ഉപയോഗിക്കരുത്. കറികളില്‍ തന്നെ പരിമിതപ്പെടുത്തുക. കാരണം, ഇത് പെടുന്നനെ ഷുഗര്‍ നിലയില്‍ വ്യത്യാസം വരുത്തുന്നതിന് കാരണമാകും. ഷുഗര്‍ പെട്ടെന്ന് താഴുന്നതിലേക്കാണ് ഇത് നയിക്കുക. ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല.

ഉദരപ്രശ്‌നമായ ‘ഗ്യാസ്‌ട്രോഫാഗല്‍ റിഫ്‌ലക്‌സ് ഡിസോര്‍ഡര്‍’ ഉള്ളവരും കഴിവതും മഞ്ഞളൊഴിവാക്കുക. കാരണം ഉദരപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിന് ഇത് കാരണമാകും. അയേണ്‍ കുറവുള്ളവരും മഞ്ഞള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. മഞ്ഞള്‍ ശരീരം അയേണ്‍ ആകിരണം ചെയ്യുന്നത് കുറയ്ക്കുന്നു എന്നതിനാലാണിത്. കരള്‍രോഗങ്ങളുള്ളവരും മഞ്ഞള്‍ ഒഴിവാക്കുന്നത് ഉചിതമാണ്. ഇതും രോഗതീവ്രത വര്‍ധിപ്പിക്കുമെന്നതിനാലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News