Thiruvananthapuram: ഫെയ്‌സ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത്(Thiruvananthapuram) ഫേസ് ബുക്കില്‍ ലൈവിട്ട്(Facebook live) യുവാവ് ആത്മഹത്യ ചെയ്തു. ശ്രീവരാഹം സ്വദേശി രാജ്‌മോഹന്‍ (39) ആണ് ഫാനില്‍ തൂങ്ങി മരിച്ചത്. പാപ്പനംകോട് ബന്ധുവീട്ടില്‍ വച്ചായിരുന്നു ആത്മഹത്യ. കുടുംബപ്രശ്‌നമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹർത്താൽ ദിനത്തിൽ കോഴിക്കോട് കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ഹർത്താൽ ദിനത്തിൽ കോഴിക്കോട് നല്ലളത്ത് കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. അരക്കിണർ സ്വദേശികളായ മുഹമ്മദ് ഹാതിം, അബ്ദുൾ ജാഫർ എന്നിവരെ നല്ലളം പോലീസാണ് അറസ്റ്റ് ചെയ്തത്.

പന്നിയങ്കര വെച്ച് ഓട്ടോ, കാർ എന്നിവ ആക്രമിച്ചതും ഇവരാണെന്ന് നല്ലളം പോലീസ് അറിയിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News