AKG സെന്റര്‍ ആക്രമണം; കേസ് ഏറ്റെടുത്താല്‍ 5 ലക്ഷം പ്രതിഫലം നൽകാം, ജിതിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്

എകെജി സെന്റര്‍ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി വെഞ്ഞാറുംമൂട് സ്വദേശി രംഗത്ത്. ബോംബെറിഞ്ഞത് മകന്‍ തന്നെയെന്ന് ജിതിന്റെ അമ്മ പറഞ്ഞുവെന്നും കേസ് ഏറ്റെടുത്താല്‍ 5 ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് ജിതിന്റെ അമ്മ പറഞ്ഞെന്നും സൂഹൃത്ത് തമ്പുരു അവകാശപ്പെടുന്നു.

എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ജിതിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള വെഞ്ഞാറുംമൂട് സ്വദേശി തമ്പുരുവാണ് ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. കുറ്റ കൃത്യം ചെയ്തത് ജിതിന്‍ തന്നെ, മകനെ രക്ഷിക്കാനായി ജിതിന്റെ അമ്മ തന്നോട് കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെന്നും ഇതിനായി തനിക്ക് 5 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞെന്നുമാണ് തമ്പുരു അവകാശപ്പെടുന്നത്. നിര്‍ണായക ഫോണ്‍ രേഖകള്‍ ഉണ്ടെന്നും ഇവ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാമെന്നുമാണ് തമ്പുരു പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News