കണ്ണൂരിലെ പിഎഫ്ഐ പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്

കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്.പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ ലാപ് ടോപ്പും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.ഹർത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോലീസ് റെയ്ഡ് നടത്തിയത്.

ഹർത്താലിലെ അക്രമ സംഭവങ്ങളുടെ ഗൂഢാലോചന കണ്ടെത്തുന്നതിനാണ് കണ്ണൂർ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്.ഹർത്താൽ ദിനം സംസ്ഥാനത്ത് കണ്ണൂർ ജില്ലയിലായിരുന്നു ഏറ്റവുമധികം അക്രമ സംഭവങ്ങൾ.പല സ്ഥലങ്ങളിലായി നടന്ന സംഭവങ്ങൾക്ക് സമാന സ്വഭാവമമുണ്ടായിരുന്നു.

അക്രമങ്ങൾക്ക് പിന്നിൽ ഉന്നത തല ഗൂഢാലോചന നടന്നുവെന്നാണ് പോലീസ് നിഗമനം.ഇത് കണ്ടെത്തുന്നതിനാണ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്.താണയിലെ ബി മാർട്ട് ഹൈപ്പർ മാർക്കറ്റിൽ നിന്ന് ലാപ്ടോപ്പ്, സി പി യു ,മൊബൈൽ ഫോൺ , ഫയൽ എന്നിവ പിടിച്ചെടുത്തു.നഗരത്തിലെ രണ്ടു സ്ഥാപനങ്ങളിൽ കൂടി പരിശോധന നടത്തി. ഇവിടെ നിന്നും ബാങ്ക് ഇടപാടുകളുടെ രേഖകളും ടാബും പിടിച്ചെടുത്തു.മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തിവൈകിട്ട് അഞ്ചിന് തുടങ്ങിയ റെയ്ഡ് 7 മണിയോടെ പൂർത്തിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here