സംഘ്പരിവാറിന് മുസ്ലിം സമുദായത്തെ അക്രമിക്കാൻ കരുത്തു നൽകുകയാണ് പോപ്പുലർ ഫ്രണ്ട് ചെയ്യുന്നത്; ഇ പി ജയരാജൻ

സംഘ്പരിവാറിന് മുസ്ലിം സമുദായത്തെ അക്രമിക്കാൻ കരുത്തു നൽകുകയാണ് പോപ്പുലർ ഫ്രണ്ട് (PFI) ചെയ്യുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ (EPJayarajan). എല്ലാ വർഗീയതക്കുമെതിരേ നിലപാടെടുക്കുന്നതു കൊണ്ടാണ് പോപ്പുലർഫ്രണ്ട് കേരളത്തിൽ മാത്രം ഹർത്താൽ നടത്തിയതെന്നും ഇ പി ജയരാജൻ പറഞ്ഞു. കർഷക സംഘം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ പി ജയരാജൻ.

രാജ്യം മുഴുവൻ റെയ്ഡും അറസ്റ്റും നടന്നെങ്കിൽ ഹർത്താൽ നടത്തിയത് കേരളത്തിലാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളെ ഒരു പോലെ എതിർക്കുന്നതു കൊണ്ടാണ് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ഹർത്താൽ നടത്തിയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.

സംഘ്പരിവാറിന് മുസ്ലിം സമുദായത്തെ വേട്ടയാടാൻ അവസരമൊരുക്കുകയാണ് പോപ്പുലർ ഫ്രണ്ട്. വർഗീയ ധ്രുവീകരണമുണ്ടാക്കിയാണ് ബിജെപി അധികാരം നിലനിർത്തുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

അതേസമയം, രണ്ടു ദിവസത്തെ സമ്മേളനത്തിൽ കർഷക സംഘം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ ഡി പ്രസേനൻ പ്രസിഡന്റും എം ആർ മുരളിയെ സെക്രട്ടറിയും സുഭാഷ് ചന്ദ്രബോസ് ട്രഷററുമായാണ് പുതിയ കമ്മിറ്റി. സമാപന പൊതുയോഗത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ എസ് സലീഖ, കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പാലോളി തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News