Sports; ലൂക്കയെ തറപറ്റിച്ച് കേരള യുനൈറ്റഡ്

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന രാംകോ കേരള വനിതാ ലീഗില്‍ എതിരില്ലാത്ത ആറു കോളുകള്‍ക്ക് കേരള യുനൈറ്റഡ് എഫ്‌സി ലൂക്ക സോക്കര്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി. 15, 63 മിനിട്ടുകളില്‍ 10-ാം നമ്പര്‍ ബേബി ലാല്‍ചന്ദ്മിയും 7,66 മിനിട്ടുകളില്‍ 17-ാം നമ്പര്‍ അനീനയും 19, 20 മിനിട്ടില്‍ 18-ാം നമ്പര്‍ പ്രിസ്റ്റിയും കേരള യുനൈറ്റഡ് എഫ്‌സിക്കു വേണ്ടി രണ്ടു ഗോളുകള്‍ വീതം നേടി.

മത്സരത്തിലുടനീളം കേരള യുനൈറ്റഡിന്റെ മുന്നേറ്റമായിരുന്നു. ദുര്‍ബലമായ ലൂക്ക സോക്കറിന്റെ ഫോര്‍വേഡുകള്‍ക്ക് ഒരിക്കല്‍ പോലും യുനൈറ്റഡ് എഫ്‌സിയുടെ പ്രതിരോധനിര ഭേദിച്ച് മുന്നേറാനായില്ല. അടുത്ത മത്സരം 29-നാണ്. അന്ന് ഗോകുലം കേരള എഫ്‌സി കടത്തനാട് രാജ എഫ്‌സിയുമായി ഏറ്റുമുട്ടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here