രാജസ്ഥാന്‍ കോണ്‍ഗ്രസിൽ പ്രതിസന്ധി രൂക്ഷം ;സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗെഹ്‌ലോട്ട് പക്ഷം

രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയായുള്ള സച്ചിന്‍ പൈലറ്റിന്റെ വരവ് അത്ര എളുപ്പമായിരിക്കില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ താല്‍പര്യം സച്ചിന്‍ പൈലറ്റിനോടാണെങ്കിലും നിലവിലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പിന്തുണക്കുന്ന എംഎല്‍എമാര്‍ സച്ചിന്‍ പൈലറ്റിനെ പിന്തുണക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തിനായി എംഎൽഎമാർ അശോക് ഗെലോട്ടിന്റെ വസതിയിലേക്ക് എത്തി തുടങ്ങി. അതിന് ശേഷം സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും ഇടഞ്ഞ് നിന്നപ്പോള്‍ ഗെഹ്‌ലോട്ട് സര്‍ക്കാരിനെ പിന്തുണച്ച എംഎല്‍എമാരില്‍ ആരെങ്കിലും ഒരാളെ മാത്രമേ മുഖ്യമന്ത്രിയായി പിന്തുണക്കുകയുള്ളൂവെന്ന് ഗെഹ്‌ലോട്ട് പക്ഷ എംഎല്‍എമാര്‍ ഏകകണ്‌ഠേന പറയുന്നു. ഗെഹ്‌ലോട്ട് പക്ഷ എംഎല്‍എമാരില്‍ 16 മന്ത്രിമാരടക്കം ഉണ്ട്.

ഗെഹ്‌ലോട്ട് പക്ഷ എംഎല്‍എമാര്‍ എല്ലാവരും തര്‍ക്കമുണ്ടാക്കാനുള്ള താല്‍പര്യത്തോടെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് സ്വതന്ത്ര എംഎല്‍എ സന്യാം ലോഥ പറഞ്ഞു. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായി വരുന്ന ഒരവസ്ഥയുണ്ടായാല്‍ ഈ എംഎല്‍എമാര്‍ ഒരുമിച്ച് രാജിവച്ചേക്കും. ഒറ്റവരിയിലുള്ള രാജിക്കത്ത് ഇപ്പോള്‍ തന്നെ തയ്യാറാക്കിയിട്ടുണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു.

200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 100 എംഎല്‍എമാരാണുള്ളത്. 13 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയിലാണ് ഭരണം നിലനില്‍ക്കുന്നത്. ഇതില്‍ 12 പേരും ഗെഹ്‌ലോട്ട് പക്ഷത്താണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here