കോഴിക്കോട് തോണി മറിഞ്ഞ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

പുറക്കാട് അകലാപ്പുഴയിൽ തോണി മറിഞ്ഞ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസ് (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.

നാല് പേർക്ക് സഞ്ചരിക്കാവുന്ന ഫൈബർ തോണി മറിഞ്ഞാണ് അപകടം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ദരും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി രാത്രിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel