T-20; ഓസ്ട്രേലിയക്കെതിരായ ട്വന്‍റി-20 പരമ്പര ടീം ഇന്ത്യയ്ക്ക്

ഓസ്ട്രേലിയക്കെതിരായ ട്വന്‍റി-20 പരമ്പര ടീം ഇന്ത്യയ്ക്ക്. ഹൈദരാബാദ് ട്വന്‍റി-20യില്‍ ആറ് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. കാമറൂണ്‍ഗ്രീനിന്‍റെയും ടിം ഡേവിഡിന്‍റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഓസീസിന് മികച്ചസ്കോര്‍ സമ്മാനിച്ചത്.അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീ‍ഴ്ത്തി. മറുപടി ബാറ്റിംഗില്‍ സൂര്യകുമാര്‍ യാദവിന്‍റെയും വിരാട് കോഹ്ലിയുടെയും അര്‍ധസെഞ്ച്വറികള്‍ ടീംഇന്ത്യയെ വിജയത്തിലെത്തിച്ചു. ഒരുപന്ത് ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News