
രാജസ്ഥാനില്‍(Rajasthan) കോണ്‍ഗ്രസ്(Congress) പ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പക്ഷക്കാരായ 92 എംഎല്‍എമാര്‍ രാജി നല്‍കി. ഞായര്‍ രാത്രി വൈകി സ്പീക്കര്‍ സി പി ജോഷിക്ക് ഇവര്‍ രാജിക്കത്ത് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗെലോട്ടിനു പകരം സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഗെലോട്ട് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റായാല്‍ സ്പീക്കര്‍ സി പി ജോഷിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.
നേരത്തേ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് താല്‍ക്കാലിക പ്രസിഡന്റ് സോണിയ ഗാന്ധി എംഎല്‍എമാരെ ബന്ധപ്പെട്ടിരുന്നു. എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍, മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരോട് സംസ്ഥാനത്ത് തുടര്‍ന്ന് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ സോണിയ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരുടെ രാജി. മന്ത്രി ശാന്തികുമാര്‍ ധരിവാളിന്റെ വസതിയില്‍ യോഗം ചേര്‍ന്ന ശേഷമാണ് ഗെലോട്ട് പക്ഷക്കാര്‍ സ്പീക്കറെ കണ്ടത്. രാജി സമ്മര്‍ദ്ദതന്ത്രം മാത്രമാണെന്നാണ് വിലയിരുത്തല്‍.
2020ല്‍ സച്ചിന്‍ പൈലറ്റ് 18 എംഎല്‍എമാരുമായി നടത്തിയ വിഭാഗീയ നീക്കത്തെ ചെറുത്ത തങ്ങളില്‍ ഒരാളാകണം മുഖ്യമന്ത്രിയെന്നാണ് രാജി നല്‍കിയ എംഎല്‍എമാരുടെ ആവശ്യം. 24 എംഎല്‍എമാരുടെ മാത്രം പിന്തുണയാണ് പൈലറ്റിനുള്ളത്. നേരത്തെ, സച്ചിന്‍ പൈലറ്റ് ഗെലോട്ടിനെ വസതിയിലെത്തി കണ്ടിരുന്നു. കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലെന്ന്, ഗെലോട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചു. എന്നാല്‍, വേണുഗോപാല്‍ ഇത് നിഷേധിച്ചു. ഗെലോട്ടുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here