Aryadan Muhammed: ആര്യാടന്‍ മുഹമ്മദിന് വിട; സംസ്‌കാരം ഇന്ന്

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്(Congress) നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ(Aryadan Muhammed) സംസ്‌കാരം ഇന്ന് നടക്കും. മലപ്പുറം നിലമ്പൂര്‍ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ രാവിലെ 9 മണിയോടെയാണ് ഖബറടക്കം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് മൂന്ന് തവണ മന്ത്രിയായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

നിലമ്പൂര്‍ മുക്കട്ട വലിയ ജമാഅത് പള്ളിയില്‍ രാവിലെ 9 മണിയോടെയാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്. വാര്‍ധക്യ സാഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിക്കെ ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് നിലമ്പൂരുകാരുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്ക’ വിടപറഞ്ഞത്.

തുടര്‍ന്ന്, നിലമ്പൂരിലെ വീട്ടിലും, മലപ്പുറം ഡിസിസി ഓഫീസിലുമായി നടന്ന പൊതുദര്‍ശന ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here