Kozhikode: കോഴിക്കോട് നഗരത്തില്‍ ഒരു വിഭാഗം ഓട്ടോ തൊഴിലാളികള്‍ ഇന്ന് പണിമുടക്കുന്നു

കോഴിക്കോട് നഗരത്തില്‍(Kozhikode City) ഒരു വിഭാഗം ഓട്ടോ(Auto) തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്. കോര്‍പ്പറേഷന്‍ പരിധിയില്‍ സിസി പെര്‍മിറ്റ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

സി സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതിയാണ് 24 മണിക്കൂര്‍ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന്റെ ഭാഗമായി 12 മണിക്കൂര്‍ ധര്‍ണ്ണയും നടത്തും.

നഗരത്തില്‍ ആവശ്യമായ ഓട്ടോ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അനധികൃത സര്‍വ്വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here