Muslim League: വഖഫ് അഴിമതി; മുസ്ലീം ലീഗ് നേതാവിനെ ചോദ്യം ചെയ്യുന്നു

വഖഫ് അഴിമതിക്കേസില്‍ മുസ്ലീം ലീഗ്(muslim league) നേതാവിനെ പൊലീസ്(police) ചോദ്യം ചെയ്യുന്നു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായിയെ ആണ് ചോദ്യം ചെയ്യുന്നത്. മട്ടന്നൂര്‍ എസ് എച്ച് ഒ എം കൃഷ്ണന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തിലാണ് വെട്ടിപ്പ് നടത്തിയത്.

ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണം; മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പിടിയില്‍

ഹര്‍ത്താല്‍ ദിനത്തില്‍(PFI Hartal) കോട്ടയത്ത് ആക്രമണം നടത്തിയ മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പിടിയില്‍. ബസിനു നേരെ കല്ലെറിഞ്ഞവരും, സംക്രാന്തിയില്‍ ലോട്ടറിക്കട അടിച്ച് തകര്‍ത്തവരുമാണ് പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ കൂടിയാണ് ഞായറാഴ്ച്ച അറസ്റ്റിലായത്(Arrest).

വെള്ളിയാഴ്ച നടന്ന ഹര്‍ത്താലില്‍ ചങ്ങനാശ്ശേരി, ചിങ്ങവനം മേഖലങ്ങളില്‍ ആക്രമണം നടത്തിയ കേസിലാണ് രണ്ടുപേര്‍ അറസ്റ്റിലായ്ത്. തൃക്കൊടിത്താനം സ്വദേശി അഷ്‌കര്‍, ചങ്ങനാശ്ശേരി സ്വദേശി റിയാസ് വി.റഷീദ് എന്നിവരാണ് പ്രതികള്‍. ഇവര്‍ ഹര്‍ത്താല്‍ ദിവസം ബൈക്കിലെത്തി ചങ്ങനാശ്ശേരി, ചിങ്ങവനം ഭാഗങ്ങളിലായി അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളാണ് എറിഞ്ഞ് തകര്‍ത്തത്. കുറിച്ചി ഭാഗത്തുള്ള ശരവണാസ് ഹോട്ടലിന്റെ നേരെ കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുയിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് കല്ലെറിഞ്ഞവരെ പിടികൂടിയത്.

ഹര്‍ത്താല്‍ ദിനത്തില്‍ ലോട്ടറിക്കട അടിച്ചുതകര്‍ത്തകേസില്‍ മൂന്നുപേരാണ് പിടിയിലായത്. പെരുമ്പായിക്കാട് സ്വദേശികളായ ഷൈജു ഹമീദ്, ഷെഫീക്ക് റസാക്ക് ഷാനവാസ് വി എസ് എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റുചെയ്തത്. ഹര്‍ത്താല്‍ ദിനത്തില്‍ കോട്ടയത്ത് ആക്രമണം നടത്തിയ മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പിടിയിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News