Twenty-20: ട്വന്റി-20 മത്സരം; ഇന്ത്യന്‍ ടീം ഇന്ന് കാര്യവട്ടത്തെത്തും

ട്വന്റി-20(Twenty-20) മത്സരത്തിനായി ഇന്ത്യന്‍ ടീം(Team India) ഇന്ന് കാര്യവട്ടത്തെത്തും. വൈകിട്ട് 4.30നാണ് രോഹിത് ശര്‍മയും സംഘവും തിരുവനന്തപുരത്ത് എത്തുക. ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം വൈകിട്ട് 5 മണിക്ക് പരിശീലനത്തിന് ഇറങ്ങും.

ആവേശത്തിന്റെ സിക്സര്‍ പായിക്കാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം. ഇന്ന് ഇന്ത്യന്‍ ടീം കൂടി എത്തുന്നതോടെ കാര്യവട്ടത്തിന്റെ ബൗണ്ടറി വട്ടത്തില്‍ ഒതുങ്ങില്ല. ആവേശത്തിന്റെ തിരി കൊളുത്തിയാണ് തെംബ ബവുമയും ദക്ഷിണാഫ്രിക്കന്‍ സംഘാംഗങ്ങളും ഇന്നലെ രാജനഗരിയില്‍ പറന്നിറങ്ങിയത്. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേരളം രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിയ്ക്കുന്നത്. ടിക്കറ്റുകള്‍ ഏറെക്കുറെ വിറ്റഴിഞ്ഞതിനാല്‍ സ്റ്റേഡിയം നിറയുമെന്ന കാര്യത്തില്‍ സംശയമില്ല.

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇത് നാലാമത് രാജ്യാന്തര മത്സരമാണ്. രണ്ടുതവണ വെസ്റ്റ് ഇന്‍ഡീസിനും ഉദ്ഘാടന മത്സരത്തില്‍ ന്യൂ സീലന്‍ഡും കാര്യവട്ടത്ത് മത്സരത്തിന് എത്തി. മൂന്ന് മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രം ഇന്ത്യ തോല്‍വിയറിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News