
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്(Aryadan Muhammed) വിട നല്‍കി നിലമ്പൂര്‍(Nilambur). പ്രിയ നേതാവിനെ അവസാന നോക്കുകാണാനും ആദരാജ്ഞലി അര്‍പ്പിക്കാനുമായി വന്‍ ജനാവലിയാണ് നിലമ്പൂരിലെ വീട്ടില്‍ എത്തിയത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളും അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തി.
മൂന്ന് തവണ മന്ത്രിയായ ആര്യാടന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് നടന്നത്. സംസ്‌കാരചടങ്ങില്‍ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ശേഷം മൃതദേഹം അന്ത്യ ശുശ്രൂഷകള്‍ക്കായി മുക്കട്ട വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലേക്ക് കാല്‍നടയായി കൊണ്ടുപോയി.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു ആര്യാടന്റെ നിര്യാണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here