ഇറ്റലിയിൽ അധികാരത്തിലേക്ക് തീവ്ര വലതുപക്ഷം;ജോര്‍ജിയ മിലോണി പ്രധാനമന്ത്രിയായേക്കും

ഇറ്റലിയില്‍ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്. ബ്രദേ‍ഴ്സ് ഓഫ് ഇറ്റലി നേതാവ് ജോര്‍ജിയ മിലോണി (Giorgia Meloni)പ്രധാനമന്ത്രിയായേക്കും. ജയിച്ചാല്‍ അഭയാര്‍ത്ഥിവിഷയങ്ങളില്‍ ആശങ്ക സൃഷ്ടിക്കും. ഇന്ന് വൈകീട്ടോടെ ഔദ്യോഗിക ഫലം പുറത്തെത്തും.

ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇറ്റലിയില്‍ തീവ്രവലതുപക്ഷം അധികാരത്തിലെത്തുന്നത് ആശങ്കയോടെയാണ് യൂറോപ്യന്‍ യൂണിയനും ലോകവും നോക്കിക്കാണുന്നത്. പുറത്തുനിന്നെത്തിയ അറുപത്തിരണ്ട് ലക്ഷം മനുഷ്യരെ സ്വീകരിച്ച ഇറ്റലിയുടെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം പേര്‍ മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് ഇറ്റലിയിലേക്ക് ചേക്കേറിയവരാണ്. 2014ന് ശേഷം മാത്രം ഇറ്റലിയില്‍ ആശ്രയം നേടിയവര്‍ അഞ്ച് ലക്ഷം പേരാണ്. അഭയാര്‍ത്ഥിത്വത്തെ വെറുപ്പോടെ കാണുന്ന തീവ്രവലതുപക്ഷത്തിന്‍റെ വിജയം വലിയ ആശങ്കകള്‍ക്ക് വ‍ഴിവയ്ക്കും. യൂറോപ്യന്‍ യൂണിയനിലെ മൂന്നാമത്തെ പ്രധാന സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ പ്രകടമായ ഇടപെടല്‍ നടത്തിയിരുന്ന ഇറ്റലി ഊര്‍ജ പ്രതിസന്ധിയിലും യുദ്ധ കാലാവസ്ഥയിലും കുരുങ്ങിയ യൂറോപ്പില്‍ എന്ത് രാഷ്ട്രീയ മാറ്റത്തിനാണ് ‍വ‍ഴിയൊരുക്കുക എന്നതും പ്രധാനം. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ഡര്‍ ലയനും തീവ്രവലതുപക്ഷക്കാരും തമ്മില്‍ തുടരുന്ന പോരും ഈ ആശങ്ക പ്രകടമാകുന്നുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളില്‍ ബ്രദേ‍ഴ്സ് ഓഫ് ഇറ്റലി നയിക്കുന്ന വലതുപക്ഷമുന്നണിക്ക് 42 ശതമാനം വോട്ടിന് സാധ്യത പറയുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി നയിക്കുന്ന മധ്യ ഇടതുമുന്നണിക്ക് 25 മുതല്‍ 29 ശതമാനം വരെയാണ് സാധ്യത. ഇറ്റാലിയന്‍ ചരിത്രത്തിലിതാദ്യമായാണ് പ്രധാനമന്ത്രിയായി ഒരു വനിത അധികാരത്തിന്‍റെ പടവ് കയറുന്നത്. ജോര്‍ജിയ മിലോണി എല്‍ജിബിടിക്യൂ കമ്യൂണിറ്റിയുടെ ആവശ്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുമോ എന്നതും കാത്തിരുന്ന് കാണണം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എന്‍ റിക്കോ ലെറ്റയായിരുന്നു എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News