
പതഞ്ജലിയുടെ(Patanjali) തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിട്ട് കണ്ണൂര്‍(Kannur) പയ്യന്നൂരിലെ ഒരു ഡോക്ടര്‍. നേത്രരോഗ വിദഗ്ദനായ ഡോ കെ വി ബാബു നടത്തിയ നിയമ പോരാട്ടത്തിലൂടെ പതഞ്ജലി പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറങ്ങി. ഉത്താരാഖണ്ഡ് ആയുര്‍വേദ ആന്‍ഡ് യുനാനി സര്‍വ്വീസ് ലൈസന്‍സ് അതോറിറ്റിയാണ് പരസ്യം നല്‍കുന്നത് തടഞ്ഞത്.
അഞ്ച് പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരാഖണ്ഡ് ആയുര്‍വേദ ആന്‍ഡ് യുനാനി സര്‍വ്വീസ് ലൈസന്‍സ് അതോറിറ്റി ഉത്തരവിട്ടത്.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ഡോ ബാബുവിന്റെ നിയമ പോരാട്ടമാണ് വിജയം കണ്ടത്.
പരസ്യങ്ങള്‍ക്ക് നിരോധനമുള്ള വിഭാഗങ്ങളില്‍പ്പെടുന്ന മരുന്നുകളുടെ പരസ്യങ്ങളാണ് പ്രമുഖ മാധ്യമങ്ങളിലൂടെ നല്‍കിയതെന്നാണ് ഡോ ബാബു പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഡ്രഡ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട്, ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് ആക്ട് എന്നിവ പ്രകാരം പതാഞ്ജലിയുടേത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണെന്ന് അതോറിറ്റി നിരീക്ഷിച്ചു. കൂടുതല്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ആയുഷ് മന്ത്രാലയത്തിലേക്ക് അയച്ചിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here