Laver Cup; ലേവർ കപ്പ്; ചരിത്രകിരീടം ടീം വേൾഡിന്

ലേവർ കപ്പ് പുരുഷ വിഭാഗം ടെന്നീസ് ടൂർണമെന്റിൽ ചരിത്രകിരീടം ടീം വേൾഡിന് . മൂന്നാം ദിനം നടന്ന മൂന്ന് മത്സരങ്ങളിലും ടീം യൂറോപ്പിനെ തോൽപിച്ചാണ് ടീം വേൾഡ് കിരീടം ഉറപ്പാക്കിയത്. ഒരു മത്സരം ബാക്കി നിൽക്കെ 13-8 എന്ന സ്കോറിനാണ് ടീം വേൾഡിന്റെ കിരീട നേട്ടം.

ഫ്രാൻസെസ് ടിയാഫോയും ഫെലിക്സ് ഓഗർ അലിയാസിമെയും സിംഗിൾസിൽ ജയം കണ്ടപ്പോൾ ഡബിൾസിൽ അലിയാസിമെ- ജാക്ക് സോക്ക് ജോഡിയും ജൈത്രയാത്ര തുടർന്നു. ലേവർ കപ്പിന്റെ ചരിത്രത്തിൽ നടന്ന നാലു എഡിഷനുകളിലും ടീം യൂറോപ്പായിരുന്നു ജേതാക്കൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here