കുറഞ്ഞ സമയത്തിൽ ഇംഗ്ലീഷ് അക്ഷരമാല ചൊല്ലി കൊച്ചുമിടുക്കൻ; നേടിയത് ലോക റെക്കോർഡ്

ലോക റെക്കോർഡ് കരസ്ഥമാക്കിയ രണ്ടാം ക്ലാസുകാരനെ പരിചയപ്പെടാം. ഇംഗ്ലീഷ് അക്ഷരമാല ഏറ്റവും കുറഞ്ഞ സമയത്തിനകം ചൊല്ലിത്തീർത്താണ് മലപ്പുറം – മഞ്ചേരി സ്വദേശിയായ റിഷി നന്ദൻ ചരിത്രത്തിൽ ഇടംപിടിച്ചത്.

ഇംഗ്ലീഷ് അക്ഷരമാല മുൻപോട്ടും പിറകോട്ടും റെക്കോർഡ് വേഗതയിൽ ചൊല്ലി തീർത്താണ് റിഷി നേട്ടം കൈവരിച്ചത് . നേരത്തെയുണ്ടായിരുന്ന 9 സെക്കൻഡ് വേഗത മറികടന്ന് 7. 96 സെക്കൻഡ് കൊണ്ടാണ് ഈ വിദ്യാർഥി ആരോഹണത്തിലും അവരോഹണക്രമത്തിലും അക്ഷരമാല ചൊല്ലിയത്. റിഷി ഒറ്റയ്ക്കല്ല രക്ഷിതാക്കളായ ശ്രീകാന്തും ചിത്രയും പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട് .

ഇംഗ്ലീഷ് അധ്യാപകനായ കൃഷ്ണകുമാറാണ് റിഷിയുടെ ഈ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് . ഭാവിയിൽ സിനിമാതാരം ആകണമെന്നാണ് റിഷിയുടെ ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here