Ashok Kumar: : അന്തരിച്ച സംവിധായകന്‍ അശോക് കുമാറിന്റെ സംസ്‌കാരം നാളെ വര്‍ക്കലയില്‍

ഇന്നലെ അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകന്‍ അശോക് കുമാറിന്റെ(Ashok Kumar) സംസ്‌കാരം നാളെ ഉച്ചക്ക് വര്‍ക്കലയിലെ വീട്ടുവളപ്പില്‍ നടക്കും. നാളെ രാവിലെ 9 മുതല്‍ 10:30 വരെ തിരുവനന്തപുരം ഭാരത് ഭവനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അശോകന്‍ എന്ന പേരില്‍ ചലച്ചിത്ര സംവിധാന രംഗത്ത് പ്രശസ്തനായ അദ്ദേഹം വര്‍ണ്ണം, ആചാര്യന്‍ എന്നി സിനിമകളുടെ സംവിധായകനായിരുന്നു. അശോക് കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച് കൈരളി ടിവി സംപ്രേഷണം ചെയ്ത ‘കാണാപ്പുറങ്ങള്‍’ എന്ന ടെലിഫിലിം 2001 ലെ സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.

വിദേശ രാജ്യങ്ങളിലടക്കം ശാഖകളുള്ള ഒബ്രോണ്‍ എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സീതയാണ് ഭാര്യ. ഗവേഷണ വിദ്യാര്‍ത്ഥിയായ അഭിരാമി മകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News