
സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിൽ നിന്നും ഏതാണ്ട് 9 വർഷമായി വിരമിച്ചിട്ട്. മാസ്മരിക ഷോട്ടുകളിലൂടെ അൻപതാം വയസിലും ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ.
റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇംഗ്ലണ്ട് ലെജൻഡ്സിനെതിരായ മത്സരം.ആരാധകരുടെആർപ്പ് വിളികളോടെ ഇന്ത്യൻ ലെജൻഡ്സിനായി ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ ക്രീസിലെത്തുന്നു. തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ലെജൻഡ്സ് ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ച സച്ചിന്റെ ബാറ്റിൽ നിന്നും പിറന്നത് പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ്. ഇംഗ്ലീഷ് ബോളർമാരെ കാഴ്ചക്കാരാക്കി ഫൈൻ ലെഗ്ഗിനും ലോങ് ഓണിനും മുകളിലൂടെ പറത്തിയ കാൽ ഡസൻ അഡാർ സിക്സറുകറും ബൌണ്ടറികളും.
വിരമിച്ച് ഒരു നീണ്ട ഇടവേളക്ക് ശേഷം ആരാധകരുടെ സിരകളെ ത്രസിപ്പിക്കുന്ന സച്ചിന്റെ മറ്റൊരു ത്രില്ലർ ഇന്നിങ്സ്. ഇഷ്ടതാരത്തിന്റെ മാസ്മരിക പ്രകടനം ആവോളം ആസ്വദിക്കാനായതിന്റെ ആഹ്ലാദത്തിമിർപ്പിൽ ആരാധകക്കൂട്ടം. വെറും 20 പന്തിൽ 3 സിക്സറും 3 ബൌണ്ടറിയും അടക്കം 40 റൺസാണ് സച്ചിൻ നേടിയത്. സച്ചിന്റെ ഉജ്വല ഇന്നിങ്സിൽ ഇംഗ്ലണ്ട് ലെജൻഡ്സിനെ തോൽപിച്ച ഇന്ത്യൻ ലെജൻഡ്സിന്റെ ലക്ഷ്യം ടൂർണമെൻറിന്റെ ഫൈനൽ പ്രവേശമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here