Iran; ഒൻപതാം ദിനവും കടുത്ത പ്രക്ഷോഭം; ഇറാനെ ഉലച്ച് മഹ്സ അമിനി

ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയെന്ന കുർദിന്റെ കൊലപാതകത്തെ തുടർന്നുള്ള സർക്കാർ വിരുദ്ധ പ്രക്ഷോഭം 9 ദിവസം പിന്നിട്ടു. സുരക്ഷാ സൈനികർ അടക്കം 41 പേർ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഈ മാസം 13നാണ് മത പൊലീസിന്‍റെ അക്രമണത്തിനിരയായ മഹ്സ അമിനി കൊല്ലപ്പെട്ടത്.

വേണ്ട വിധം വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് ഗഷ്തെ ഇർഷാദ്‌ എന്ന ഇറാനി മത പൊലീസ്‌ മഹ്‌സ അമിനി എന്ന 22കാരിയെ കൊലപ്പെടുത്തിയതിനെ തുടർന്ന് ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. പരസ്യമായി മുടി മുറിച്ചും ഹിജാബ്‌ കത്തിച്ചും ഛാദോർ എന്ന പർദ്ദ ധരിക്കാതെ പൊതു നിരത്തിൽ മുദ്രാവാക്യം വിളിച്ചുമാണ് യുവതികൾ രാജ്യത്ത് പ്രതിഷേധം നടത്തുന്നത്. ഇറാൻ തലസ്ഥാനമായ തെഹ്‌റാൻ ഉൾപ്പെടെയുള്ള മുപ്പതോളം നഗരങ്ങളിലേക്ക്‌ സമരം ആളിപ്പടർന്നു. സർക്കാർ വിരുദ്ധരും സർക്കാർ അനുകൂലികളും തമ്മിലുള്ള പ്രക്ഷോപത്തിൽ സുരക്ഷാസൈനികർ അടക്കം 41 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.

ഈ മാസം 13നാണ് മഹ്സാ അമിനിയെന്ന 22കാരിയെ ഇറാനിലെ മത പൊലീസ്, ഗഷ്തെ ഇർഷാദ്‌ ശരിയായ രീതിയിൽ ശിരോ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തത്.
അതേസമയം, അമിനിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന് പ്രസിഡന്റ് ഇബ്രാഹിം റെയ്ഡിന് ഉത്തരവിട്ടു. നിലവിൽ നടക്കുന്നത് ജനകീയ പ്രക്ഷോഭമല്ലെന്നും, രാജ്യത്തിനെതിരെയുള്ള കലാപമാണെന്നും പ്രസിഡന്റ് ഇബ്രാഹിം റൈസി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News