നല്ല എരിവൂറും ജീരകശാല ബിരിയാണി ക‍ഴിച്ചാലോ?

നല്ല എരിവൂറും ജീരകശാല ബിരിയാണി ക‍ഴിച്ചാലോ?

ചേരുവകൾ

ജീരകശാല അരി (കൈമ റൈസ്) 1. Kg

സവാള – 4 എണ്ണം

(ഇഞ്ചി +വെളുത്തുള്ളി +പച്ചമുളക്) പേസ്റ്റ് – 2 ടേബിൾ സ്പൂൺ

തക്കാളി – 2 ഏണ്ണം

(പട്ട + ഗ്രാമ്പൂ + ഏലക്ക + വലിയ ജീരകം+ കുരുമുളക് ) പൊടിച്ചത് – 1 ടേബിൾ സ്പൂൺ

തൈര് – 1 കപ്പ്

നാരങ്ങാനീര് – 1 ടീസ്പൂൺ

മല്ലിയില + പൊതിനയില – ആവശ്യത്തിന്

നെയ്യ് , ഉപ്പ് – ആവശ്യത്തിന്

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

മുളക് പൊടി – ½ ടീസ്പൂൺ

മല്ലിപ്പൊടി – ¾ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :

1. ചിക്കൻ കഷ്ണങ്ങളിൽ ഇഞ്ചി, വെളുത്തുള്ളി,പേസ്റ്റ്, മുക്കാൽ കപ്പ് തൈര് ആവശ്യത്തിന് ഉപ്പ് എന്നിവ പുരട്ടി വെക്കുക

2. അരി കഴുകി വെള്ളം വാർത്ത് വെക്കുക

3. ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി പട്ട, ഗ്രാമ്പൂ , ഏലയ്ക്ക എന്നിവയിട്ട് വഴറ്റി അതിലേക്ക് ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന രീതിയിൽ വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിക്കുക.തിളക്കുമ്പോൾ അരിയിട്ട് ഇളക്കി വറ്റിച്ചെടുക്കുക

4. ബിരിയാണി തയ്യാറാക്കുന്ന പാത്രമെടുത്ത് ചൂടാക്കി അതിലേക്ക് നെയ്യൊഴിക്കുക.ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയിട്ട് ഇളം ബ്രൌൺ നിറമാകുന്നത് വരെ വഴറ്റുക

5. ഇതിലേക്ക് ഇഞ്ചി + വെളുത്തുള്ളി + പച്ചമുളക് പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

6. ശേഷം മഞ്ഞൾ പൊടി, മുളക് പൊടി,മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക.

7. ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന തക്കാളി, മല്ലിയില, പൊതിനയില എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക.

8. ഇതിലേക്ക് ചിക്കനും ബാക്കിയുള്ള തൈരും ചേർത്ത് യോജിപ്പിക്കുക

9. ശേഷം ഒരല്പം വെള്ളം കൂടി (ചിക്കൻ വേവുന്നതിന് ആവശ്യമായത് ) ചേർത്ത് ഇളക്കി മൂടി വെച്ച് വേവിക്കുക.

10. ചിക്കനിലെ വെള്ളം ഏകദേശം വറ്റി വരുമ്പോൾ തയ്യാറാക്കിയ ചോറ് ഇതിന് മുകളിലായി നിരത്തുക.

11. ചോറിന് മുകളിൽ വറുത്തെടുത്ത സവാള, അണ്ടിപ്പരിപ്പ്,കിസ്മസ്,ഗരം മസാലപ്പൊടി, അല്പം മല്ലിയില, അല്പം നെയ്യ്,നാരങ്ങാ നീര് എന്നിവ തൂവി ദം ചെയ്തെടുക്കുക.

12. ബിരിയാണി തയ്യാറായിക്കഴിഞ്ഞാൽ ചിക്കനും അല്പം മസാലയും മാറ്റിവെച്ച ശേഷം ചോറ് മിക്സ് ചെയ്തെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News