Arif Mohammad Khan: സര്‍വകലാശാല വിസി നിയമനം; വീണ്ടും പ്രകോപനവുമായി ഗവര്‍ണര്‍

കേരളസര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ വീണ്ടും പ്രകോപനവുമായി ഗവര്‍ണര്‍(Governor Arif Mohammad Khan). വിസി നിയമനത്തിലേക്കുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റ് പ്രതിനിധിയെ ഇന്ന് തന്നെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍(Governor). ഈ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ വിസിക്ക് കത്ത് നല്‍കി. അതേസമയം ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കാന്‍ അയോഗ്യനെന്ന് ഇപി ജയരാജന്‍(E P Jayarajan) തിരുവനന്തപുരത്ത് പ്രതികരിച്ചു.

സെനറ്റിന്റെ പ്രതിനിധിയില്ലാതെ രണ്ടുപേരെ മാത്രം ഉള്‍പ്പെടുത്തി ഗവര്‍ണര്‍ ഏകപക്ഷീയുമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് ആദ്യപ്രകോപനം. സെനറ്റ് തെരഞ്ഞെടുത്ത പ്രതിനിധി അദ്ദേഹത്തിന് അസൗകര്യം കാരണം നേരത്തെ ഒഴിവായി. പുതിയ ആളെ കണ്ടെത്താനുള്ള നടപടികളിലാണ് സര്‍വകലാശാല.ഇതിനിടയില്‍ ഇന്ന് തന്നെ സെനറ്റ് പ്രതിനിധിയെ കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിസിക്ക് കത്ത് നല്‍കിയിരിക്കുകയാണ് ഗവര്‍ണര്‍. നാളെ സെനറ്റ് യോഗം ചേരാനിരിക്കെയാണ് ഗവര്‍ണറുടെ പ്രകോപനപരമായ നീക്കം. സര്‍വകലാശാല നിയമഭേതഗതി സംബന്ധിച്ച എതിര്‍പ്പാണ് ഗവര്‍ണര്‍ ഇക്കാര്യത്തിലും പ്രകടിപ്പിക്കുന്നതെന്നാണ് സൂചന. പരമാവധി വിവാദങ്ങള്‍ നിലനിര്‍ത്തുകയാണ് ഗവര്‍ണറുടെ ലക്ഷ്യം. അതേസമയം ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കാന്‍ അയോഗ്യനെന്ന് ഇപി ജയരാജന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.

എന്നാല്‍, ഗവര്‍ണര്‍ വീണ്ടും കത്ത് നല്‍കിയത് സംബന്ധിച്ച് ഇതുവരെ കേരളസര്‍വകലാശാല അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നാളെ ചേരുന്ന സെനറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News