Accident; ഹിമാചലിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; 7 മരണം

ഹിമാചൽ പ്രദേശിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം. പത്ത് പേർക്ക് പരുക്കേറ്റു. കുളുവിലെ ബഞ്ചാർ താഴ്വരയിലാണ് സംഭവം നടന്നത്. പരുക്കേറ്റ അഞ്ച് പേർ സോണൽ ആശുപത്രിയിലും അഞ്ച് പേർ ബഞ്ചാർ ആശുപത്രിയിലും ചികിത്സയിലാണ്.

അതേസമയം, മരിച്ചവര്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ദില്ലി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും അവരെ തിരിച്ചറിഞ്ഞു വരികയാണെന്നും ബഞ്ചാര്‍ എം.എല്‍.എ പറഞ്ഞു . രാത്രിയായിട്ടും ഇരുട്ടിനെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ജില്ലാ ഭരണകൂടത്തിനും നാട്ടുകാര്‍ക്കും ഷൂരി നന്ദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News