11 ലക്ഷം രൂപയുടെ കേടായ കാര്‍ നന്നാക്കാന്‍ സര്‍വീസ് സെന്റര്‍ ആവശ്യപ്പെട്ടത് 22 ലക്ഷം രൂപ

11 ലക്ഷം രൂപയുടെ കേടായ കാര്‍ നന്നാക്കാന്‍ സര്‍വീസ് സെന്റര്‍ ആവശ്യപ്പെട്ടത് 22 ലക്ഷം രൂപ. 11 ലക്ഷം രൂപയുടെ കേടായ കാര്‍ നന്നാക്കാന്‍ ഡീലര്‍ഷിപ്പ് നല്‍കിയ എസ്റ്റിമേറ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ഉടമ. കര്‍ണാടകയിലെ ബെംഗളൂരുവിലാണ് സംഭവം.

സര്‍വീസ് സെന്റര്‍ 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കൈമാറി. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ പോളോയുടെ ഉടമ അനിരുദ്ധ് ഗണേഷിനാണ് ഈ അനുഭവം.

അനിരുദ്ധിന്റെ ഫോക്സ്വാഗണ്‍ പോളോ ടിഎസ്ഐ ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിരുന്നു. വാഹനം വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയി.

പിന്നീട് വാഹനം നന്നാക്കാന്‍ ഗണേഷ് വൈറ്റ്ഫീല്‍ഡിലെ ഫോക്സ്വാഗണ്‍ ആപ്പിള്‍ ഓട്ടോ സര്‍വ്വീസ് സെന്ററിലേക്ക് അയച്ചു. രാത്രിയില്‍ കാര്‍ ലോറിയില്‍ കയറ്റാന്‍ ആരും തന്നെ സഹായിക്കാന്‍ വന്നില്ലെന്നും അനിരുദ്ധ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News