Veena George: കോന്നി മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളേജിന്(Konni Medical College) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്(Veena George). കോളേജിന് 100 സീറ്റാണ് അനുവദിച്ചതെന്നും ഈ വര്‍ഷം തന്നെ അദ്ധ്യയനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗവര്‍ണര്‍ ഭരണത്തെ അലങ്കോലപ്പെടുത്തുന്നു: ഇ പി ജയരാജന്‍

ഗവര്‍ണര്‍ ഭരണത്തെ അലങ്കോലപ്പെടുത്തെന്ന് ഇ പി ജയരാജന്‍(E P Jayarajan). ഗവര്‍ണര്‍(Governor) വികാര ജീവിയായി മാറരുത്, ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണം. ഗവര്‍ണര്‍ സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നത്. അദ്ദേഹം ആര്‍.എസ്.എസ്(RSS) പ്രചാരകനായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ തന്റെ പിഴവ് മനസ്സിലാക്കണം. ഇപ്പോള്‍ ഗവര്‍ണര്‍ മാധ്യമങ്ങളെ ആക്ഷേപിക്കുകയാണ്. ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കാന്‍ അയോഗ്യന്‍ ആണെന്നും ചെയ്യാന്‍ പാടിലാത്ത കാര്യങ്ങള്‍ ചെയ്യുന്നെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News