കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു

ഹർത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു.മട്ടന്നൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് കൂത്തുപറമ്പ് എ സി പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.അക്രമസംഭവങ്ങളിലെ ഗൂഢാലോചനയും സാമ്പത്തിക സ്രോതസ്സും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ്.

മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട നടുവനാട്,പത്തൊൻപതാം മൈൽ,പാലോട്ട് പള്ളി എന്നിവിടങ്ങിലാണ് റെയ്ഡ് നടന്നത്.പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ഹർത്താൽ ദിനം സംസ്ഥാനത്ത് കണ്ണൂർ ജില്ലയിലായിരുന്നു ഏറ്റവുമധികം അക്രമ സംഭവങ്ങൾ.പല സ്ഥലങ്ങളിലായി നടന്ന സംഭവങ്ങൾക്ക് സമാന സ്വഭാവമമുണ്ടായിരുന്നു.അക്രമങ്ങൾക്ക് പിന്നിൽ ഉന്നത തല ഗൂഢാലോചന നടന്നുവെന്നാണ് പോലീസ് നിഗമനം.ഇത് കണ്ടെത്തുന്നതിനാണ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുന്നത്.

ഞായറാഴ്ച കണ്ണൂർ നഗരത്തിലെ അഞ്ചോളം സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.മൊബൈൽ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുക്കുകയും ചെയ്തു. കൂത്ത്പറമ്പ്,ചക്കരക്കൽ,ഇരിട്ടി,വളപട്ടണം,പാപ്പിനിശ്ശേരി എന്നിവിടങ്ങളിലും ഞായറാഴ്ച റെയ്ഡ് നടന്നിരുന്നു.അക്രമസംഭവങ്ങൾക്ക് പിന്നാലെ ജില്ലയിലെ പ്രധാന പോപ്പുലർഫ്രണ്ട് നേതാക്കൾ ഒളിവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News