ആള്‍ട്യൂറാസ് G4 എസ്യുവിക്ക് പുത്തന്‍ വേരിയന്റ് സമ്മാനിച്ച്‌ മഹീന്ദ്ര

ആള്‍ട്യൂറാസ് G4 എസ്യുവിക്ക് പുത്തന്‍ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര. ഫീച്ചറുകളുടെ കാര്യത്തില്‍ മഹീന്ദ്ര ആള്‍ട്യൂറാസ് G4 2WD ഹൈ വേരിയന്റിന് HID ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, കോര്‍ണറിംഗ് ഫംഗ്ഷനോടുകൂടിയ എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ടിന്റഡ് ഗ്ലാസ്, വെന്റിലേറ്റഡ് സീറ്റുകള്‍, എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ എന്നിവയെല്ലാമുണ്ട്.

30.68 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുത്തന്‍ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നത്. 2WD ഹൈ എന്ന് വിളിക്കപ്പെടുന്ന പുതിയ വേരിയന്റ്, മുമ്ബ് ലഭ്യമായിരുന്ന 4WD വേരിയന്റിന് പകരമായാണ് വിപണിയിലേക്ക് ചുവടുവെച്ചിരിക്കുന്നത്. നിലവില്‍ ഈ ഒരൊറ്റ വേരിയന്റിലാണ് മഹീന്ദ്രയുടെ പുതിയ ആള്‍ട്യുറാസ് G4 നിരത്തിലെത്തുന്നത്.

മഹീന്ദ്ര ആള്‍ട്യൂറാസ് G4 മോഡലിന് 4,850 mm നീളവും 1,960 mm വീതിയും 1,845 mm ഉയരവും 2,865 mm വീല്‍ബേസും ഉണ്ട്. സുരക്ഷാ സവിശേഷതകളില്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് (HSA), ഹില്‍-ഡിസന്റ് കണ്‍ട്രോള്‍ (HDC), ആക്ടീവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ സജ്ജീകരണങ്ങളും കാറിലുണ്ട്.

പൂര്‍ണമായും ഫീച്ചര്‍ ലോഡഡായിട്ടുള്ള 4WD സംവിധാനത്തോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ വേരിയന്റിന് വിപണിയില്‍ 31.88 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നതും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, ഒമ്ബത് എയര്‍ബാഗുകള്‍, TPMS, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നീ സവിശേഷതകളും മഹീന്ദ്രയുടെ ഫുള്‍-സൈസ് എസ്യുവിയുടെ പ്രത്യേകതകളാണ്.

അതായത് നിലവിലെ വേരിയന്റിനെക്കാള്‍ ഏകദേശം 1.20 ലക്ഷം രൂപ കുറവാണ് പുത്തന്‍ വേരിയന്റിന്. 2018 അവസാനത്തോടെയാണ് നിര്‍മാതാക്കളായ മഹീന്ദ്ര ഫുള്‍-സൈസ് എസ്യുവി സെഗ്മെന്റിലേക്ക് ആള്‍ട്യുറാസ് G4 അവതരിപ്പിക്കുന്നത്. കൊറിയന്‍ ബ്രാന്‍ഡായ സാങ്യോങിന്റെ റെക്സ്റ്റണ്‍ G4 എന്ന മോഡലിന്റെ റീബാഡ്ജ് ചെയ്ത വാഹനമാണ് ശരിക്കും ആള്‍ട്യുറാസ് G4.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News