Pinarayi Vijayan: രക്തസാക്ഷി ധീരജിന്റെ കുടുംബസഹായനിധി മുഖ്യമന്ത്രി കൈമാറി

രക്തസാക്ഷി ധീരജിന്റെ(Dheeraj) കുടുംബസഹായനിധി മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) കൈമാറി. ചെറുതോണിയില്‍ നിര്‍മിക്കുന്ന ധീരജ് സ്മാരക മന്ദിരത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയെയാണ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയെതെന്ന് മുഖ്യമന്ത്രി. ധീരജിന്റെ രക്തസാക്ഷിത്വം നാടിനെ നടുക്കിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ(Congress) കൊലക്കത്തിക്ക് ഇരയായത് നിരവധി സഖാക്കളാണ്. കൊലപാതകികള്‍ക്ക് പശ്ചാത്താപം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷിക്കാത്ത ആക്രമണങ്ങള്‍ നേരിടേണ്ടി വന്നവരാണ് കമ്യൂണിസ്റ്റുകാര്‍. കലാലയങ്ങളില്‍ ആയുധമെടുക്കാന്‍ ആരംഭിച്ചത് കോണ്‍ഗ്രസ് ആണ്. എല്ലാത്തിനും ഇരയായത് പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണ്. ക്യാമ്പസുകളില്‍ എസ്.എഫ്.ഐ ശക്തിപ്പെടുന്നത് അസഹിഷ്ണുത സൃഷ്ടിക്കുന്നു.അത് നിരാശയും, പകയും, വിദ്വേഷവുമായി മാറിയതാണ് അരുംകൊലകള്‍ക്ക് കാരണം. അരുംകൊല നടത്തിയവരെ സംരക്ഷിക്കാന്‍ അഖിലേന്ത്യ നേതാവ് വരെ തയ്യാറാകുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

തങ്ങളുടെ നയം നടപ്പിലാക്കുന്നതിനുള്ള പൊതുശത്രുവായി കോണ്‍ഗ്രസും ബിജെപിയും ഇടതുപക്ഷത്തെ കാണുകയാണ്. മോദി സര്‍ക്കാര്‍ രാജ്യത്തെ അമേരിക്കന്‍ സഖ്യശക്തിയാക്കി മാറ്റി. ആര്‍.എസ്.എസ് നമ്മുടെ രാജ്യം മതേതര രാഷ്ട്രമാകരുത് എന്ന് ചിന്തിക്കുന്നവരാണ്. അവര്‍ അറിയാതെ പോലും സ്വാതന്ത്രസമരത്തിന്റെ ഭാഗമായിട്ടില്ല. സവര്‍ക്കറുടേത് ദേശാഭിമാനമല്ല, വഞ്ചന എന്നാണ് പറയേണ്ടത്. ഒരു വിഭാഗം ഭയപ്പാടോടെ കഴിയേണ്ട സ്ഥിതിയാണ് രാജ്യത്തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News