നദിയ്ക്ക് കുറുകെയുള്ള പാലം പൊളിക്കുന്നതിനിടെ ജെസിബി പുഴയിലേക്ക് വീണു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗംഗാനദിയ്ക്ക് കുറുകെയുള്ള പാലം പൊളിക്കുന്നതിനിടെ ജെസിബി പുഴയിലേക്ക് വീണു. അപകടത്തില്‍പ്പെട്ട ജെസിബിയിലെ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തകര്‍ന്നുവീണ പാലത്തിന് നൂറിലേറേ വര്‍ഷം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശിലെ മുസാഫര്‍ ജില്ലയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം പൊളിക്കുന്നതിനിടെയാണ് ജെസിബിയും ഡ്രൈവറും അപകടത്തില്‍പ്പെട്ടത്. പാനിപ്പത്ത് – ഖാത്തിമ ഹൈവേ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് പാലം പൊളിച്ചത്.

ജെസിബി ഡ്രൈവര്‍ പാലം പൊളിക്കുന്നതിനിടെ പാലത്തിന്റെ മുന്‍ ഭാഗവും പിന്‍ഭാഗവും ഇടിഞ്ഞുവീണതോടെ യന്ത്രം പുഴയില്‍ വീഴുകയാണ്. വാഹനം തലകീഴായി വെള്ളത്തില്‍ വീണതോടെ ഡ്രൈവര്‍ പുഴയില്‍ നിന്ന് കരയ്ക്ക് കയറി രക്ഷപ്പെട്ട് ഓടുന്നതും കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News