രോഗാവസ്ഥ തുറന്ന് പറഞ്ഞ് സഹായം അഭ്യര്‍ഥിച്ച് നടന്‍ വിജയന്‍ കാരന്തൂര്‍

തന്റെ രോഗാവസ്ഥ തുറന്ന് പറഞ്ഞ് സഹായം അഭ്യര്‍ഥിച്ച് നടന്‍ വിജയന്‍ കാരന്തൂര്‍. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധയിലുള്ള നടനാണ് വിജയന്‍ കാരന്തൂര്‍. കരള്‍ രോഗ ബാധിതാണ് ഇപ്പോള്‍ വിജയന്‍ കാരന്തൂര്‍. കരള്‍ ദാതാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് സാമൂഹ്യമാധ്യമത്തിലൂടെ വിജയന്‍ കാരന്തൂര്‍ അഭ്യര്‍ഥിച്ചു.

പ്രിയപ്പെട്ടവരേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ഗുരുതരമായ കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സയ്ക്കായി നല്ലൊരു തുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂര്‍ധന്യാവസ്ഥയിലാണ്. കരള്‍ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്ന് വിജയന്‍ കാരന്തൂര്‍ അറിയിക്കുന്നു.

ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ട് ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു എന്നും വിജയന്‍ കാരന്തൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേര്‍ വിജയന്‍ കാരന്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. തന്റെ ഇപ്പോഴത്തെ ഫോട്ടോയും വിജയന്‍ കാരന്തൂര്‍ പങ്കുവെച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News