‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

പുതിയ പാര്‍ട്ടിയുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’യെന്നാണ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ആസാദ് തന്റെ പുതിയ പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്. ഉര്‍ദു, സംസ്‌കൃതം ഭാഷകളില്‍ നിന്നായി 1500 ഓളം പേരുകള്‍ നിര്‍ദേശങ്ങളായി ലഭിച്ചെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. നീല, വെള്ള, മഞ്ഞ നിറങ്ങള്‍ ചേര്‍ന്നതാണ് പാര്‍ട്ടി പതാക. കടും മഞ്ഞ സര്‍ഗ്ഗാത്മകതയെയും ഏകത്വത്തെയും സൂചിപ്പിക്കുന്നതാണെന്നും വെള്ള സമാധാനത്തേയും നീല സ്വാതന്ത്ര്യത്തേയും സൂചിപ്പിക്കുന്നതെന്നും പതാക അനാശ്ചാദനം ചെയ്തുകൊണ്ട് ഗുലാം നബി ആസാദ് വിശദീകരിച്ചു.

പത്ത് ദിവസത്തിനകം പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് ഗുലാം നബി ആസാദ് നേരത്തെ അറിയിച്ചിരുന്നു. ജമ്മു കശ്മീര്‍ ആസ്ഥാനമാക്കിയായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം. നേരത്തെ പാര്‍ട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു ജമ്മു കശ്മീരില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്ത് ഗുലാം നബി പറഞ്ഞത്. എല്ലാര്‍ക്കും മനസിലാകുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാര്‍ട്ടിയുടേതെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഈ കഴിഞ്ഞ ഓഗസ്റ്റ് 26നായിരുന്നു ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടത്.തൊട്ടു പിന്നാലെ പുതിയ പാർട്ടി പ്രഖ്യാപിക്കും എന്നും ആസാദ് അറിയിച്ചിരുന്നു.

കശ്മീരിന്റെ സമ്പുര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് ഗുലാം നബി പറഞ്ഞിരുന്നു. പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ കശ്മീര്‍ പാര്‍ട്ടികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് സാധ്യത, എന്നാല്‍ ബിജെപിയുമായി സഖ്യം ചേരില്ല എന്ന് അദ്ദേഹം ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി സഖ്യം ചേരുന്നത് കൊണ്ട് അവര്‍ക്കും തന്നിക്കും ഗുണമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News