Monson Mavunkal: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മോണ്‍സണ്‍ മാവുങ്കലിന് ജാമ്യം നല്‍കില്ലെന്ന് സുപ്രീം കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്(Monson Mavunkal) ജാമ്യം നല്‍കാന്‍ ആകില്ലെന്ന് സുപ്രീം കോടതി(Supreme court). പോക്‌സോ കേസിലെ ആരോപണങ്ങള്‍ ഗൗവമേറിയത് ആണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ജാമ്യത്തിനായി നല്‍കിയ ഹര്‍ജി മോണ്‍സന്റെ അഭിഭാഷകന്‍ പിന്‍വലിച്ചു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവും, സഹോദരനും മോണ്‍സന്റെ ജീവനക്കാര്‍ ആയിരുന്നുവെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിച്ച മോണ്‍സണ്‍ന് ജാമ്യം അനുവദിക്കാന്‍ ആകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഗവര്‍ണര്‍ ഭരണത്തെ അലങ്കോലപ്പെടുത്തുന്നു: ഇ പി ജയരാജന്‍

ഗവര്‍ണര്‍ ഭരണത്തെ അലങ്കോലപ്പെടുത്തെന്ന് ഇ പി ജയരാജന്‍(E P Jayarajan). ഗവര്‍ണര്‍(Governor) വികാര ജീവിയായി മാറരുത്, ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണം. ഗവര്‍ണര്‍ സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നത്. അദ്ദേഹം ആര്‍.എസ്.എസ്(RSS) പ്രചാരകനായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ തന്റെ പിഴവ് മനസ്സിലാക്കണം. ഇപ്പോള്‍ ഗവര്‍ണര്‍ മാധ്യമങ്ങളെ ആക്ഷേപിക്കുകയാണ്. ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കാന്‍ അയോഗ്യന്‍ ആണെന്നും ചെയ്യാന്‍ പാടിലാത്ത കാര്യങ്ങള്‍ ചെയ്യുന്നെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

അതേസമയം, നിയമസഭാ പ്രതിഷേധക്കേസില്‍ ഇപി ജയരാജന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ചുകേട്ട ഇപി ജയരാജന്‍ കുറ്റം നിഷേധിച്ചു. കേസ് അടുത്തമാസം 26 ലേക്ക് മാറ്റി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസാണിതെന്നും നിരപരാധിത്വം കോടതിയെ ബോധിപ്പിക്കുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here