പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുടെ കൈയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കുരങ്ങ്; പിന്നീട് സംഭവിച്ചത്

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുടെ കൈയില്‍ നിന്ന് കുരങ്ങ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമം. യുവതി സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു കുരങ്ങ് ഇങ്ങോട്ട് എത്തുകയായിരുന്നെന്നും യുവതിയുടെ മേലേക്ക് ചാടി കുരങ്ങ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

യുവതിയുടെ കൈയില്‍ നിന്ന് കുരങ്ങ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനിടെ ഒരുമാസം പ്രായമുള്ള കുട്ടിക്ക് പരിക്കേറ്റു. താനെയിലെ ഷില്‍ദായിഗര്‍ പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച യുവതി പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. പിന്നീട് വനപാലകരെത്തി കുരങ്ങിനെ കാട്ടില്‍ കൊണ്ടുപോയി വിട്ടു.

യുവതി കുഞ്ഞിനെ വിടാതെ പിടിച്ചതോടെയാണ് കുട്ടിയെ രക്ഷപ്പെടുത്താനായത്. കുട്ടിക്ക് കുരങ്ങന്റെ കടിയേറ്റതായും പൊലീസ് പറഞ്ഞു. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി. കുരങ്ങിന്റെ ആക്രമണത്തില്‍ പേടിച്ചുപോയെങ്കിലും ഭാഗ്യം കൊണ്ട് കുഞ്ഞിനെ രക്ഷപ്പെടുത്താനെയെന്നും യുവതി പറഞ്ഞു.

സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു കുരങ്ങ് തന്റെ അടുത്തേക്ക് വന്നതായും ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ തലയില്‍ അഞ്ച് തുന്നലുകള്‍ ഇട്ടതായും ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News