
മട്ടന്നൂര്‍ വഖഫ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായിയെ അറസ്റ്റ് ചെയ്തു.എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.കോണ്‍ഗ്രസ്സ് നേതാവ് എം സി കുഞ്ഞമ്മദ് മാസ്റ്റര്‍,ലീഗ് നേതാവ് യു മഹറൂഫ് എന്നിവരും അറസ്റ്റിലായി.വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ ഏഴ് കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്
രാവിലെ എട്ട് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം നാല് മണി വരെ നീണ്ടു.ചോദ്യം ചെയ്യലില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ പ്രകാരം സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു.ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടുപേരുടെ ആള്‍ജാമ്യത്തിലുമാണ് വിട്ടയച്ചത്.ചൊവ്വാഴ്ച മസ്ജിദ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും തുടങ്ങിയ കര്‍ശന ഉപാധികളുമുണ്ട്.വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ മസ്ജിദ് നിര്‍മ്മാണത്തില്‍ ഏഴ് കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് പരാതി.
മൂന്ന് കോടി രൂപ മാത്രം ചിലവായ നിര്‍മ്മാണത്തിന് 10 കോടിയാണ് കണക്കില്‍ കാണിച്ചത്. കണക്കില്‍ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്. ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി അംഗം മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലെ എം പി ശമീറിന്റെ പരാതിയിലാണ് കേസെടുത്തത്. വിശ്വാസവഞ്ചന,വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here