Kannur: പുഴയില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍ പുല്ലൂപ്പി കടവ് പുഴയില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ പ്രദേശവാസികളായ യുവാക്കളാണ് അപകടത്തില്‍ പെട്ടത്.കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ഞായറാഴ്ച വൈകുന്നേരമാണ് പ്രദേശവാസികളായ മൂന്ന് യുവാക്കള്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയത്.

നേരം പുലര്‍ന്നിട്ടും മൂവരും തിരികെ എത്തിയില്ല.തുടര്‍ന്ന് ഫയര്‍ ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലിലാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.അത്താഴക്കുന്ന് സ്വദേശികളായ റമീസ്,അസറുദ്ദീന്‍ എന്ന അഷര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.കാണാതായ അസദിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News