Oman: ഒമാനില്‍ ദീര്‍ഘകാല താമസ വിസ സ്വീകരിച്ച് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദ്

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദ് , ഒമാനില്‍ ദീര്‍ഘകാല താമസ വിസ സ്വീകരിച്ചു. പ്രവാസി നിക്ഷേപകര്‍ക്കായുള്ള ദീര്‍ഘകാല റസിഡന്‍സി കാര്‍ഡാണ് ഒമാന്‍ ഭരണകൂടം അനുവദിച്ചത് . ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് മൂസ അല്‍ യൂസുഫില്‍ നിന്ന് അദീബ് അഹമ്മദ് താമസ വിസ ഏറ്റുവാങ്ങി.

ഈ ബഹുമതി ലഭിച്ചതില്‍ ഏറെ സന്തുഷ്ടനാണെന്നും ഈ അംഗീകാരം നല്‍കിയതിന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദിനും ഒമാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും അദീബ് അഹമ്മദ് പ്രതികരിച്ചു.

ഒമാന്‍ വിഷന്‍ 2040 ന് അനുസൃതമായി ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും ഒമാനിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കുന്നതിനുമുള്ള രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കല്‍ പദ്ധതിയുടെ ഭാഗമാണ് 2021 അവസാനത്തോടെ ആരംഭിച്ച ഇന്‍വെസ്റ്റര്‍ റെസിഡന്‍സി വിസ.

സുല്‍ത്താനേറ്റിന്റെ അതിര്‍ത്തി കടന്നുള്ള പേയ്മെന്റ് മേഖലയിലും സാമ്പത്തിക സേവനങ്ങളിലും വലിയ തോതില്‍ സംഭാവന നല്‍കിയ പ്രമുഖ സംരംഭകനാണ് അദീബ്. അബുദബി ആസ്ഥാനമായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിനു ആഗോളതലത്തില്‍ 11 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ഒമാനില്‍ ഡിജിറ്റല്‍ പേയ്മെന്റ് പരിഹാരങ്ങള്‍ കൂടാതെ നിരവധി ലുലു എക്സ്ചേഞ്ച് ശാഖകളും സ്ഥാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News