രാത്രിയില്‍ ഒരു സ്പെഷ്യല്‍ കിടുക്കാച്ചി ചിക്കന്‍ ഫ്രൈ ആയാലോ…

രാത്രിയില്‍ ഒരു സ്പെഷ്യല്‍ കിടുക്കാച്ചി ചിക്കന്‍ ഫ്രൈ ആയാലോ..

പ്രധാന ചേരുവ

1/2 kilograms കോഴിയിറച്ചി

പതം വരുത്തുന്നതിനായി

ശുദ്ധീകരിച്ച എണ്ണ ആവശ്യത്തിന്

പ്രധാന വിഭവങ്ങൾക്കായി

2 അരിഞ്ഞ ഉള്ളി
1 അരിഞ്ഞ തക്കാളി
5 പച്ച മുളക്
2 ടേബിൾസ്പൂൺ മുളകുപൊടി
2 ടീസ്പൂൺ നാരങ്ങാനീര്
ഇഞ്ചി പേസ്റ്റ്ആവശ്യത്തിന്
വെളുത്തുള്ളി പേസ്റ്റ്ആവശ്യത്തിന്
ഗരം മസാലപ്പൊടിആവശ്യത്തിന്

മുളക്പൊടിയും മല്ലിപ്പൊടിയും ഒരു പാനിൽ എടുത്ത് ഏകദേശം രണ്ട് മിനിറ്റോളം ഡ്രൈ റോസ്റ്റ് ചെയ്ത് മാറ്റി വെക്കുക. ഇതേ പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റണം.
പച്ചമുളക്, മഞ്ഞൾ എന്നിവ ചേർത്ത് 3-4 മിനിറ്റ് വഴറ്റുക. ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് നന്നായി പാകം ചെയ്യുക.

അല്പം ഗരം മസാല കൂടെ ചേർത്ത് ഇളക്കുക. നേരത്തെ കഴുകി മഞ്ഞൾ പുരട്ടി വെച്ച ചിക്കൻ ഇതിലേയ്ക്ക് ചേർക്കുക. എല്ലാം നാന്നായി യോജിപ്പിക്കുക. ഇനി നേരത്തെ റോസ്റ്റ് ചെയ്ത് വെച്ച മുളക്പൊടി-മല്ലിപ്പൊടി കൂട്ട് ഇതിലേയ്ക്ക് ചേർക്കുക. നാരങ്ങാനീരും ചേർത്ത് എല്ലാം നന്നായി ഇളക്കണം.

ഇനി അരിഞ്ഞ തക്കാളി ചേർത്തിളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം. ഇനി പാൻ അടച്ച് വെച്ച് 10-15 മിനിറ്റ് വരെ നന്നായി പാകം ചെയ്യുക. ഇടയ്ക്ക് അടപ്പ് തുറന്ന് ഒന്ന് കൂടെ ഇളക്കിയിടുക. ചിക്കൻ വെന്തില്ലെങ്കിൽ വീണ്ടും ഒരു നാലഞ്ച് മിനിറ്റ് കൂടെ പാകം ചെയ്യാം.

ചിക്കൻ ഫ്രൈ ഇവിടെ തയ്യാറായിട്ടുണ്ട്. ഇത് കുറച്ച് മല്ലിയില കൂടെ ചേർത്ത് അലങ്കരിച്ച് സൈഡ് ഡിഷ് ആയോ സ്റ്റാർട്ടർ ആയോ കഴിക്കാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News