ദേശീയ ഗെയിംസിനായി ഗുജറാത്തിലെ ആറ്‌ നഗരങ്ങൾ അവസാനവട്ട ഒരുക്കത്തില്‍

ദേശീയ ഗെയിംസിനായി ഗുജറാത്തിലെ ആറ്‌ നഗരങ്ങൾ അവസാനവട്ട ഒരുക്കത്തിലാണ്‌. 29 മുതൽ ഒക്‌ടോബർ 12 വരെയാണ്‌ ഗെയിംസ്‌. മുപ്പത്താറാമത്‌ ഗെയിംസിൽ 36 ഇനങ്ങളിലാണ്‌ മത്സരം. എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും താരങ്ങൾ എത്തിത്തുടങ്ങി.

അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭാവ്‌നഗർ എന്നിവയാണ്‌ അണിഞ്ഞൊരുങ്ങുന്ന നഗരങ്ങൾ. 29ന്‌ അഹമ്മദാബാദ്‌ മൊട്ടേരയിലെ സർദാർ വല്ലാഭായ്‌ പട്ടേൽ സ്പോർട്സ് കോംപ്ലക്സിൽ ‌സ്വന്തം പേരിലുള്ള സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി  ഉദ്‌ഘാടനം നിർവഹിക്കും. തുടർന്ന്‌ ഗുജറാത്തിന്റെ വൈവിധ്യങ്ങൾ വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും.

അഹമ്മദബാദ് നഗരത്തിന്റെ പ്രധാന ഇടങ്ങളിൽ ഗെയിംസിന്റെ വരവ്‌ അറിയിച്ചുകൊണ്ടുള്ള ബോർഡുകൾ കാണുന്നതല്ലാതെ കാര്യമായ ഒരുക്കങ്ങളൊന്നും പുറമേ കാണാനില്ല. മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലെല്ലാം ഒരുക്കം തകൃതിയായി നടക്കുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തിനുള്ളിലും പുറത്തും അവസാനവട്ട തയ്യാറെടുപ്പുകളാണ്‌. അത്‌ലറ്റിക്സ് നടക്കുന്ന ഗാന്ധിനഗർ ഐഐടി സ്റ്റേഡിയത്തിലും തുഴച്ചിൽ, കനോയിങ്–- – കയാക്കിങ് മത്സരം നടക്കുന്ന സബർമതിയിലും തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിക്കുന്നു.

എണ്ണായിരത്തോളം കായികതാരങ്ങളും ആയിരത്തോളം ഒഫീഷ്യൽസും പങ്കെടുക്കും. സംഘാടകരും വളന്റിയർമാരും സുരക്ഷാ ഉദ്യോഗസ്ഥരും എല്ലാം ചേരുബോൾ പതിനായിരത്തിലധികംപേർ ഗെയിംസിന്റെ ഭാഗമാകും.കേരളത്തിന്റെ അത്‌ലറ്റിക്‌സ്‌ ടീം അടക്കമുള്ള 102 അംഗ സംഘം ഇന്ന്‌ തിരുവനന്തപുരത്തുനിന്ന്‌ യാത്രതിരിക്കും.

കേരളം ഇന്നിറങ്ങും

ദേശീയ ഗെയിംസിൽ ആദ്യ മത്സരത്തിനായി കേരളം ഇന്നിറങ്ങും. ഭാവ്നഗറിൽ നടക്കുന്ന നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷന്മാർ ബിഹാറിനെ നേരിടും. നിലവിൽ വെങ്കലമെഡൽ ജേതാക്കളായ കേരള ടീം തിക‌ഞ്ഞ പ്രതീക്ഷയിലാണ്‌. വൈകിട്ട് നാലിനാണ് മത്സരം. കബഡി മത്സരത്തിനും ഇന്ന് തുടക്കമാകും. കേരളത്തിന് കബഡി ടീമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News