PFI Raid: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുന്നു

ഹര്‍ത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുന്നു.മട്ടന്നൂരിലും പയ്യന്നൂരിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.പയ്യന്നൂരില്‍ നിന്നും പെന്‍ഡ്രൈവും പാന്‍കാര്‍ഡുകളും പിടിച്ചെടുത്തു.അക്രമസംഭവങ്ങളിലെ ഗൂഢാലോചനയും സാമ്പത്തിക സ്രോതസ്സും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ്.

മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട നടുവനാട്,പത്തൊന്‍പതാം മൈല്‍,പാലോട്ട് പള്ളി എന്നിവിടങ്ങിലാണ് റെയ്ഡ് നടന്നത്.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.കൂത്തുപറമ്പ് എസിപി പ്രദീപന്‍ കണ്ണിപ്പൊയില്‍ റെയ്ഡിന് നേതൃത്വം നല്‍കി. രാമന്തളി വടക്കുമ്പാട് പയ്യന്നൂര്‍ ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടന്നു.ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പയ്യന്നൂര്‍ മേഖലയിലെ റെയ്ഡ്.പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ മൊബൈല്‍ ഹബ്ബ് എന്ന സ്ഥാപനത്തില്‍ നിന്നാണ് പെന്‍ഡ്രൈവുകളും പാന്‍കാര്‍ഡുകളും കസ്റ്റഡിയിലെടുത്തത്.

പഴയങ്ങാടി സി ഐ ടി എന്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ മാട്ടൂല്‍ മേഖലയിലും റെയ്ഡ് നടന്നു.ഹര്‍ത്താല്‍ ദിനം സംസ്ഥാനത്ത് കണ്ണൂര്‍ ജില്ലയിലായിരുന്നു ഏറ്റവുമധികം അക്രമ സംഭവങ്ങള്‍.പല സ്ഥലങ്ങളിലായി നടന്ന സംഭവങ്ങള്‍ക്ക് സമാന സ്വഭാവമമുണ്ടായിരുന്നു.അക്രമങ്ങള്‍ക്ക് പിന്നില്‍ ഉന്നത തല ഗൂഢാലോചനനടന്നുവെന്നാണ് പോലീസ് നിഗമനം.പോപ്പാലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സും ഗൂഢാലോചനയും കണ്ടെത്തുന്നതിനാണ് റെയ്ഡ് നടത്തുന്നത്.ഞായറാഴ്ച കണ്ണൂര്‍ നഗരത്തിലെ അഞ്ചോളം സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുക്കുകയും ചെയ്തു.കൂത്ത്പറമ്പ്,ചക്കരക്കല്‍,ഇരിട്ടി,വളപട്ടണം,പാപ്പിനിശ്ശേരി എന്നിവിടങ്ങളിലും ഞായറാഴ്ച റെയ്ഡ് നടന്നിരുന്നു.അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ ജില്ലയിലെ പ്രധാന പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ ഒളിവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News