Pinarayi Vijayan: വിദ്യാഭ്യാസം പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജന വിഭാഗത്തിലേക്ക് എത്തണം; മുഖ്യമന്ത്രി

വിദ്യഭ്യാസം പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജന വിഭാഗത്തിലേക്ക് എത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയില്‍ ട്രൈബല്‍ മാനേജ്മെന്റിന് കീഴിലെ ആദ്യ എയ്ഡഡ് കോളജുകള്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂണിവേഴ്‌സിറ്റി പരീക്ഷ നടത്തുന്ന രീതി മാറി കേളേജുകള്‍ തന്നെ പരീക്ഷകള്‍ നടത്തുന്ന രീതി വരുമെന്നും കോളേജുകള്‍ തന്നെ സ്വന്തം കാര്യം നിര്‍വഹിക്കുന്ന അവസ്ഥ ഭാവിയില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യയില്‍ ട്രൈബല്‍ മാനേജ്‌മെന്റിന് കീഴിലെ ആദ്യ എയ്ഡഡ് കോളജുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ഇന്ത്യയില്‍ ട്രൈബല്‍ മാനേജ്‌മെന്റിന് കീഴിലെ ആദ്യ എയ്ഡഡ് കോളജുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. കോട്ടയം മുണ്ടക്കയത്തെ ശ്രീ ശബരീശ കോളേജും, ഇടുക്കി നാടുകാണിയിലെ ട്രൈബല്‍ ആര്‍ട്‌സ് & സയന്‍സ് കോളേജുമാണ് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തത്. വിദ്യഭ്യാസം പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജന വിഭാഗത്തിലേക്ക് എത്തണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി ജനവിഭാഗത്തിനായി അനുവദിച്ച രണ്ട് കോളജുകളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടാകും. ആ മാറ്റം സമൂഹത്തിന്റെ താഴേതട്ടില്‍ എത്തണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ അനുവദിച്ച ഏക കോളജ് ആദിവാസി സമൂഹത്തിനാണ് നല്‍കിയതെന്ന് മന്ത്രി ആര്‍. ബിന്തു പറഞ്ഞു.

കോട്ടയം മുണ്ടക്കയം മുംരിക്കുംവയലില്‍ നടന്ന ചടങ്ങില്‍ ജലവിഭവ മന്ത്രി റോഷി ആഗസ്റ്റിന്‍, എം.ജി. വി.സി. ഡോ.സാബു സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. KJ തോമസ് എക്‌സ് എം.എല്‍.എ എന്നിവരും സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News