Air india:എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി

എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂര്‍-ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കിയത്.

തിങ്കളാഴ്ച രാവിലെ 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട വിമാനം, കണ്ണൂരില്‍ ലാന്‍ഡ് ചെയ്യുകയും എന്നാല്‍ ഇവിടെനിന്നും പറന്നുയര്‍ന്ന് പത്തു മിനിറ്റിനകം വിമാനം താഴെ ഇറക്കുകയുമായിരുന്നു.

വിമാനം ഇന്നു യാത്ര തുടരില്ലെന്നും പകരം വിമാനം ഒരുക്കാന്‍ കഴിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇതിനെത്തുടര്‍ന്നു യാത്രക്കാര്‍ പ്രതിഷേധിച്ചു. പകരം വിമാനം ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News