Sourav Ganguly: ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20: സൗരവ് ഗാംഗുലി മത്സരം കാണാനെത്തും

ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സ്റ്റേഡിയത്തിലെത്തും. 28ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘സേ നോ ടു ഡ്രഗ്‌സില്‍’ അദ്ദേഹം പങ്കെടുക്കും. അതിനു ശേഷമാണ് അദ്ദേഹം ഗ്രീന്‍ഫീല്‍ഡില്‍ എത്തുക.

ഹിറ്റ്മാനെയും സംഘത്തെയും ആവേശത്തോടെ വരവേറ്റ് ആരാധകര്‍; ഇന്ത്യന്‍ ടീം കാര്യവട്ടത്തെത്തി

കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. രോഹിതിനെയും സംഘത്തെയും ആവേശത്തോടെ ആരാധകര്‍ വരവേറ്റു. മറ്റന്നാളാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം . ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിനായി കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ ടീമെത്തിയത്.

നാളെ ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെയും ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനത്തിനെത്തും. ഇന്ത്യന്‍ ടീം നാളെ വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തും. മത്സരത്തിന് മുന്നോടിയായുള്ള പ്രീ മാച്ച് പ്രസ് മീറ്റും നാളെ നടക്കും. നാളെ ഉച്ചക്ക് 12.30ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംപ ബവുമയും വൈകീട്ട് 4.30ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മാധ്യമങ്ങളെക്കാണും. മത്സരത്തിന്റെ 73 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ഇതിനോടകം 23,000 ടിക്കറ്റുകളാണ് വിറ്റത്. 1400 അപ്പര്‍ ടിയര്‍ ടിക്കറ്റുള്‍പ്പടെ 5200 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന.

1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. പവലിയന് 2,750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കൂടി കാണിക്കണം. ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് 3 ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാവുന്നതാണ്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here