
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേസ പത്രിക ഈ മാസം 30 ന്‌സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍. താന്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായും ശശി തരൂര്‍ പറഞ്ഞു
മത്സരിക്കുന്നവരെയെല്ലാം ഒരു പോലെ കാണുന്നുവെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്നും രാഹുല്‍ പറഞ്ഞതായും തരൂര്‍ പറഞ്ഞു
ആര് ജയിച്ചാലും പാര്‍ട്ടിയുടെ വിജയമാകണം, മത്സരിക്കുമ്പോള്‍ എല്ലാവരുടെയും പിന്തുണ വേണ്ടി വരുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; അജയ് മാക്കനെതിരെ അശോക് ഗെലോട്ട് രംഗത്ത്
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. അജയ് മാക്കനെതിരെ അശോക് ഗെലോട്ട് രംഗത്ത്. മാക്കന്‍ സച്ചിന്‍ പൈലറ്റിന്റെ പ്രചാരകനെന്ന് അശോക് ഗെലോട്ട്. അശോക് ഗെലോട്ടിനെ പുറത്താക്കാനുള്ള ഗൂഡാലോചനയെന്ന് ഗെലോട്ട് പക്ഷം. രാജസ്ഥാനില്‍ സമാന്തര നിയമസഭാ കക്ഷി യോഗം വിളിച്ചത് അച്ചടക്കലംഘനമെന്ന് അജയ് മാക്കന്‍.
രാജസ്ഥാനില്‍ സമാന്തര നിയമസഭാ കക്ഷി യോഗം വിളിച്ചത് അച്ചടക്കലംഘനമാണെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും അജയ് മാക്കന്‍. സാഹചര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട് നാളെ സോണിയ ഗാന്ധിക്ക് നല്‍കുമെന്നും അജയ് മാക്കന്‍. അശോക് ഗെലോട്ടിന്റെ വിശ്വസ്തനായ ശാന്തി ധരിവാളിന്റെ നേതൃത്വത്തിലായിരുന്നു സമാന്തര നിയമസഭ കക്ഷി യോഗം ചേര്‍ന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here