Jammu Kashmir: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ ബാത്‌പോറയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാസേന ബാത്‌പോറ ഗ്രാമം വളഞ്ഞ് പരിശോധന ആരംഭിച്ചത്. പരിശോധനക്കിടെയാണ് ഭീകരര്‍ സേനക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സേന ശക്തമായി തിരിച്ചടിച്ചു.

ഇന്ന് രാവിലെ വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണരേഖയില്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന തകര്‍ത്തിരുന്നു. രണ്ട് ഭീകരരെ സേന വധിക്കുകയും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു. കുപ്വാര സെക്ടറിലെ മാച്ചില്‍ ഏരിയായിലെ തെക്രി നാര്‍ പ്രദേശത്താണ് നുഴഞ്ഞുകയറ്റം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News