AKG Center Attack: എ കെ ജി സെന്റര്‍ ആക്രമണം; പ്രതിയെ അടുത്തമാസം 6 വരെ കോടതി റിമാന്‍ഡ് ചെയ്തു

എ കെ ജി സെന്റര്‍ ആക്രമക്കേസിലെ പ്രതിയെ അടുത്തമാസം 6 വരെ കോടതി റിമാന്‍ഡ് ചെയ്തു. കൃത്യം നടത്തിയപ്പോള്‍ ഉപയോഗിച്ചിരുന്ന വസ്ത്രം വേളി കായലില്‍ ഉപേക്ഷിച്ചെന്ന് പ്രതി മൊഴി നല്‍കി. പ്രതിയെ വിവിധ ഇടങ്ങളില്‍ എത്തിച്ച് ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ജിതിന്‍ അക്രമം നടത്തിയ ദിവസം ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തതായി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു. ജിതിന്‍ ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെടുക്കാനായില്ല. വേളി കായലില്‍ എറിഞ്ഞതായാണ് ജിതിന്‍ പൊലീസിനോടു പറഞ്ഞത്. ജിതിന്‍ ടീ ഷര്‍ട്ട് വാങ്ങിയ കടയില്‍ തെളിവെടുപ്പ് നടത്തിയതായും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിതിനെ കോടതി അടുത്ത മാസം ആറു വരെ റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷയില്‍ നാളെ വാദം നടക്കും. ആക്രമണത്തിനായി ജിതിന്‍ എത്തിയ സ്‌കൂട്ടറിനെക്കുറിച്ച് ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചിട്ടുണ്ട്. മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നു പൊലീസ് പറയുന്നു. സംഭവത്തിനുശേഷം വാഹനം വനിതാ നേതാവിനു കൈമാറിയതായും പൊലീസ് കരുതുന്നു. വനിതാ നേതാവിനെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News