A. N. Shamseer: കേരളം കണ്ട മികച്ച നിയമസഭാ സമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദ്: സ്പീക്കര്‍ എ എന്‍. ഷംസീര്‍

കേരളം കണ്ട മികച്ച നിയമസഭാ സമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് സ്പീക്കര്‍ എ എന്‍. ഷംസീര്‍. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തില്‍ നിലമ്പൂരിലെ വീട്ടിലെത്തി കുടുബാംഗങ്ങളെ അനുശോചനം അറിയിച്ച ശേഷം അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതല്‍ ആര്യാടന്‍ മുഹമ്മദുമായി പരിചയമുണ്ട്. മതനിരപേക്ഷത ഉയര്‍ത്തി പിടിച്ച നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമല്ല, മതനിരപേക്ഷത ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഉണ്ടായ നഷ്ടമാണെന്നും എ.എന്‍ .ഷംസീര്‍ അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News