
കോന്നി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനത്തന അനുമതി ലഭിക്കുമ്പോള്‍ അത് ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടം കൂടിയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തു മാത്രം 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടപ്പാക്കിയതു.
ഇടുക്കി മെഡിക്കല്‍ കോളജിന്റെ പിന്നാലെ കോന്നി മെഡിക്കല്‍ കോളജിനും എം ബി ബസ് പഠനത്തുള്ള അനുമതി ലഭിച്ചത് ഇടതു ഭരണത്തിന്റെ നേട്ടമാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒന്നാം ഘട്ടനിര്‍മ്മാണത്തിനു കൃത്യമായി പണം നല്‍കിയില്ല. തുടര്‍ന്നു 2015ല്‍ കരാര്‍ കമ്പനി പണി ഉപേക്ഷിച്ച് പോയ സാഹചര്യം വരെ ഉണ്ടായി. പിന്നീട് 2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത ലഭിച്ചത്
നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം കോന്നി മെഡിക്കല്‍ കോളേജ് ലഭിക്കുമ്പോള്‍. പത്തനംതിട്ട ജില്ലയ്ക്ക് മാത്രമല്ല സമീപ ജില്ലകളിലെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റമായിരിക്കും ഉണ്ടാവുക
കേരളത്തിന്റെ പൊതു ആരോഗ്യ രംഗത്തിന് ശക്തി പകരുകുയാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here