
അമേരിക്കയുടെ ചാരവലയങ്ങള്‍ വെളിപ്പെടുത്തിയ യു.എസ് നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍.എസ്.എ) മുന്‍ കരാറുകാരന്‍എഡ്വേര്‍ഡ് സ്‌നോഡന് (39) റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ റഷ്യന്‍ പൗരത്വം നല്‍കി. എന്‍.എസ്.എ നടത്തുന്ന വിവര ചോര്‍ത്തലിനെ കുറിച്ച് 2013ലാണ് സ്‌നോഡന്‍ വെളിപ്പെടുത്തിയത്.
മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫേസ്ബുക്ക്, പാല്‍ടോക്ക്, സെ്കെപ്പ്, യു.ട്യൂബ്, എ.ഒ.എല്‍., ആപ്പിള്‍ എന്നിവയടക്കം ഒമ്പത് അമേരിക്കന്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്നായിരുന്നു ഇദ്ദേഹം തെളിവുകള്‍ സഹിതം പുറത്തുവിട്ടത്.
അമേരിക്കയില്‍ നിന്ന് പലായനം ചെയ്ത സ്‌നോഡന് റഷ്യ അഭയം നല്‍കിയിരുന്നു. ചാരവൃത്തി നടത്തിയതിന് ക്രിമിനല്‍ വിചാരണക്ക് വിധേയമാക്കാന്‍ സ്‌നോഡനെ തിരികെയെത്തിക്കാന്‍ യു.എസ് കിണഞ്ഞുപരിശ്രമിക്കുന്നതിനിടെയാണ് പുടിന്‍ പൗരത്വം നല്‍കിയിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here